ബെയ്ജിങ്: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെയുള്ള പൗരൻമാരെ നാട്ടിലെത്തിക്കാൻ നടപടികളുമായി ചൈന. മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർ പ്രത്യേക വിമാനത്തിൽ സ്വന്തം ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന അറിയിപ്പ് തിങ്കളാഴ്ച ചൈനീസ് എംബസിയുടെ വെബ്സൈറ്റിൽ നൽകി.
വിദേശകാര്യ മന്ത്രാലയത്തിെൻറയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇന്ത്യയിലെ ചൈനീസ് നയതന്ത്ര,കോൺസുലാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഇന്ത്യയിൽ കുടുങ്ങിയ ചൈനീസ് പൗരൻമാരെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നത്. സിക്കിമിലും ലഡാക്കിലും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണീ നീക്കം.
പനി, ചുമ തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമാണ് തിരിച്ചെത്തിക്കുക. മടങ്ങിയെത്തുന്നവർ ക്വാറൻറീൻ ഉൾപ്പെടെ പ്രതിരോധമാർഗങ്ങളും സ്വീകരിക്കണം.