കാസർഗോഡ്: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ 368 പേർ നിരീക്ഷണത്തിൽ. ഇതിൽ 362 പേർ വീടുകളിലും ആറു പേർ ആശുപത്രികളും നിരീക്ഷണത്തിലാണ്. അഞ്ചുപേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാൾ കാസർകോട് ജനറൽ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് ( മാർച്ച് 17) ആകെ 24 പേരുടെ സാമ്പിൾ ആണ് പരിശോധനക്കയച്ചിട്ടുള്ളത്. രോഗി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തി. രോഗിയുമായി അടുത്തിടപഴകിയവരെ സിസിടിവി യുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തുകയും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുകയും ചെയ്തു. അവരുടെ ആരോഗ്യസ്ഥിതികൾ പരിശോധിച്ചുവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിവിദേശത്തു നിന്നും വരുന്നവർ ജില്ലാ കൊറോണ കൺട്രോൾ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സർക്കാർ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങൾക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികൾ കൂടുതൽ ഊർജിത പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എ വി രാംദാസ് അറിയിച്ചു.
കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ജില്ലാ കൊറോണ കൺട്രോൾ സെല്ലിൽ വിവരമറിയിക്കണം. നമ്പർ 9946000493. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗ ലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ സെല്ലിൽ അറിയിച്ചതിനു ശേഷം മാത്രം ആശുപത്രിയെ സമീപിക്കണം. യാതൊരു കാരണവശാലും നീരീക്ഷണ കാലയളവിൽ കുടുംബത്തിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതു പരിപാടികളികളിലും ജനങ്ങൾ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും പങ്കെടുക്കാൻ പാടില്ല.