കൊറോണ വൈറസ്: ആയുഷ് മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണം ഇന്ത്യ ആരംഭിച്ചു

രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് പോസിറ്റീവ് കേസുകൾക്കിടയിൽ ആരോഗ്യമന്ത്രാലയം പരമ്പരാഗത മരുന്നുകളായ അശ്വഗന്ധ, യസ്തിമധു, ഗുതൂച്ചി പിപ്പാലി ആയുഷ് 64 എന്നിവ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ആരോഗ്യ പ്രവർത്തകരെയും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്ലിനിക്കൽ ട്രയൽ നടത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ദൻ പറഞ്ഞു. ചരിത്രപരമായ ഒരു പരീക്ഷണത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ആയുഷ് മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ സംയുക്ത സംരംഭമായാണ് ക്ലിനിക്കൽ ട്രയൽ നടത്തുക. 50 ലക്ഷം പേരിൽനിന്ന് മരുന്നിന്റെ ഫലം അറിയുന്നതിനായി സജ്ജീവനി ആപ്പ് പുറത്തിറക്കിയതായും ആരഗോയ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *