അടുത്ത ആഴ്ച മുതൽ സുപ്രീം കോടതി ജഡ്ജിമാർ കോടതി മുറിയിൽ വാദം കേൾക്കുമെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു. ആദ്യ ലോക്ഡൗൺ പ്രഖ്യാപന്തതിനുശേഷം ജഡ്ജിമാരുടെ ചേമ്പറിലോ ഔദ്യോഗിക വസതിയിലോ ആയിരുന്നു ബെഞ്ച് വാദം കേൾക്കൽ.
വീഡിയോ കോൺഫറൻസിലൂടെയാകും വാദം കേൾക്കുക. അഭിഭാഷകർ ചേമ്പറിൽ ഇരുന്ന് വാദിക്കണം. വാദം കേൾക്കുമ്പോൾ കോടതിമുറിയിൽ ജീവനക്കാരൊഴികെ മറ്റാർക്കും പ്രവേശനം സാധ്യമാകില്ല.