കോട്ടയത്ത് ഇന്ന് 39 പേർക്ക് കോവിഡ്

കോട്ടയം: ജില്ലയിൽ ഇന്ന് 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾ ഉൾപ്പെടെ ഒൻപതു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 10 പേരും വൈറസ് ബാധിതരിൽ ഉൾപ്പെടുന്നു. അതേസമയം ഏഴു പേർ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 218 പേരാണ് ചികിത്സയിലുള്ളത്.

മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-60, പാലാ ജനറൽ ആശുപത്രി-48, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-41, കോട്ടയം ജനറൽ ആശുപത്രി-33, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -32, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കൽ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

*രോഗം സ്ഥിരീകരിച്ചവർ – ആരോഗ്യപ്രവർത്തകർ

  1. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയായ കടുത്തുരുത്തി മാഞ്ഞൂർ സ്വദേശിനി(44).
  2. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ പദ്ധതിയിലെ ഡ്രൈവറായ ഭരണങ്ങാനം സ്വദേശി(40).
  3. ആശാപ്രവർത്തകയായ ഭരണങ്ങാനം സ്വദേശിനി(42). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

*സമ്പർക്കം മുഖേന രോഗം ബാധിച്ചവർ

  1. ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ വ്യാപാരശാലയിലെ തൊഴിലാളിയായ ഏറ്റുമാനൂർ സ്വദേശി(37). ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
  2. ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ വ്യാപാരശാലയിലെ തൊഴിലാളിയായ ഓണന്തുരുത്ത് സ്വദേശി(60). ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഇല്ല. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
  3. പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാമപുരം സ്വദേശി(63). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
  4. പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പ്രവിത്താനം സ്വദേശി(40). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
  5. മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിയായ മാഞ്ഞൂർ സ്വദേശിനി(39).സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
  6. കോതനല്ലൂർ ക്വാറന്റയിൻ കേന്ദ്രത്തിലെ ജീവനക്കാരിയായ കുറുപ്പുന്തറ സ്വദേശിനി(40).
  7. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്ബർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശിനി(59).
  8. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ജലശുചീകരണ പ്ലാന്റ് ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി(24). പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു.
  9. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന കടനാട് സ്വദേശിനി(20).

*വിദേശത്തുനിന്ന് വന്നവർ

  1. ദുബായിൽനിന്നും ജൂലൈ മൂന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(27)
  2. സൗദി അറേബ്യയിൽനിന്ന് ജൂലൈ നാലിന് എത്തി മുത്തോലിയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പൊൻകുന്നം സ്വദേശി(55).
  3. ഖത്തറിൽനിന്നും ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(40).

16 . ദുബായിൽനിന്നും ജൂലൈ മൂന്നിന് എത്തി കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി(35). ദുബായിൽ ഏപ്രിൽ 27ന് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

  1. ഖത്തറിൽനിന്നും ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(24).
  2. ദുബായിൽനിന്ന് ജൂൺ 24ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മുളക്കുളം കീഴൂർ സ്വദേശി(58).
  3. ദുബായിൽനിന്ന് ജൂൺ 30ന് എത്തി പയ്യപ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(56).
  4. ദുബായിൽനിന്ന് ജൂലൈ ഒന്നിന് എത്തി പയ്യപ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി(25).
  5. ദുബായിൽനിന്ന് ജൂലൈ ഒന്നിന് എത്തി നീലിമംഗലത്തെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വെളിയന്നൂർ സ്വദേശി(27).
  6. ഷാർജയിൽനിന്ന് ജൂലൈ ഒന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(52)
  7. ദുബായിൽനിന്ന് ജൂൺ 29ന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വൈക്കം കുടവെച്ചൂർ സ്വദേശി.
  8. ദുബായിൽനിന്ന് ജൂലൈ മൂന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൂവപ്പള്ളി സ്വദേശി(43).
  9. ഷാർജയിൽനിന്ന് ജൂലൈ രണ്ടിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മുട്ടുചിറ സ്വദേശി(22).
  10. ഷാർജയിൽനിന്ന് ജൂലൈ ഒന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വാഴൂർ സ്വദേശി(59).
  11. കുവൈറ്റിൽനിന്ന് ജൂൺ 30ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ പേരൂർ സ്വദേശി(26).
  12. ദുബായിൽനിന്ന് ജൂൺ 27ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശി(36).
  13. മസ്‌കറ്റിൽനിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശി(26).

*മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ

30 . തെങ്കാശിയിൽനിന്നും ജൂലൈ അഞ്ചിന് എത്തി കടനാട് പഞ്ചായത്തിൽ ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിനി(28).

  1. ഹരിയാനയിൽനിന്നും ജൂലൈ ഏഴിന് എത്തി പാലായിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പാലാ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(32).
  2. ഹൈദരാബാദിൽനിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്ററയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24).

33.ഗുജറാത്തിൽനിന്നും ജൂലൈ അഞ്ചിന് എത്തി പയ്യപ്പാടിയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(34).

  1. ഡൽഹിയിൽനിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സ്വദേശി(38)
  2. ബാംഗ്ലൂരിൽനിന്ന് ജൂലൈ ഒന്നിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനിയായ പെൺകുട്ടി(4)
  3. ദിണ്ടിഗലിൽനിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ കിഴക്കേനട സ്വദേശി(73).
  4. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂർ കിഴക്കേനട സ്വദേശിയുടെ ഭാര്യ. ദിണ്ടിഗലിൽനിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.
  5. ഡൽഹിയിൽനിന്ന് ജൂൺ 28ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന കട്ടച്ചിറ സ്വദേശിനി(34). ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്.
  6. ബാംഗ്ലൂരിൽനിന്ന് ജൂലൈ നാലിന് എത്തി ഏറ്റുമാനൂരിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പുന്നത്തുറ സ്വദേശി(28).
  • രോഗമുക്തരായവർ

1.ജൂൺ രണ്ടിന് സമ്പർക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശിനി(36)

2.ഡൽഹിയിൽ നിന്നെത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച വാഴൂർ സ്വദേശിനി(28)

3.ദുബായിൽ നിന്നെത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി(33)

4.ദുബായിൽ നിന്നെത്തി ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിനി(28)

5.കുവൈറ്റിൽ നിന്നെത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി(33)

6.സൗദി അറേബ്യയിൽനിന്നെത്തി ജൂൺ 22ന് രോഗം സ്ഥിരീകരിച്ച കുറുമ്പനാടം സ്വദേശി(46)

7.കുവൈറ്റിൽ നിന്നെത്തി ജൂൺ 20ന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി(38).

Leave a Reply

Your email address will not be published. Required fields are marked *