കോതമംഗലം: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ പളളിത്തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ പ്രവേശിക്കാനെത്തി. വൈദികരുടെയും വിശ്വാസികളുടെയും സംഘഗമാണ് പള്ളിയിലെത്തിയിട്ടുള്ളത്. വൻ പൊലീസ് സംഘത്തിന്റെ കാവലിലാണ് സംഘം പള്ളിയിലേയ്ക്ക് എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ആയിരത്തിയഞ്ഞുറോളം പൊലീസുകാരെ് പ്രദേശത്ത് വിന്യസിച്ചു.എന്നാൽ ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിലേയ്ക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വസികൾ.ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറുന്നത് തടയുന്നതിനായി ഇന്നലെ രാത്രി തന്നെ യാക്കോബായ വിഭാഗം പള്ളിയിൽ തമ്പടിച്ചിരുന്നു.നേരത്തെ മൂന്നുതവണ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തടാേക്സ് വിഭാഗം പളളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ തടയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ റമ്പാനടക്കം നിരവധിപ്പേർക്ക് പരിക്കേറ്റ സംഭവവും അരങ്ങേറിയിരുന്നു.