കോവിഡ്: കേരളം സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കോവിഡ് 19 എന്ന മഹാമാരി കേരളത്തെ സമൂഹവ്യാപനത്തിന്റെ വക്കിലെത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി കൂടുതൽ കരുതൽ നൽകേണ്ടിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതിലാണ് നിലവിൽ കേരളം.

മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. അടുത്തത് സമൂഹവ്യാപനമാണെന്നും ഇത് തടയുന്നതിനായി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലസ്റ്ററുകളിൽ കോവിഡ് പടരുന്നതാണ് മൂന്നാം ഘട്ടം.

Leave a Reply

Your email address will not be published. Required fields are marked *