തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻപ് നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്ന് പിഎസ്സി. ഉദ്യോഗാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകൾക്ക് പങ്കെടുക്കണമെന്ന് പിഎസ്സി അറിയിച്ചു.
സംസ്ഥാനത്ത് നാളെ മുതലുള്ള ആൾക്കൂട്ട നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സിയുടെ അറിയിപ്പ്. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പിഎസ്സി നിർദ്ദേശിച്ചു.