കോവിഡ് രോഗിയോട് ലൈംഗിക അതിക്രമം നടത്തിയ മുംബൈ സെൻട്രലിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടർക്കെതിരെ കേസെടുത്തു. ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്ന 44 വയസ്സുള്ള സ്ത്രീയാണ് ഡോക്ടർക്കെതിരെ പരാധി നൽകിയത്. ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ച രോഗിയുമായി സമ്പർക്കത്തിലായതിനാൽ ഡോക്ടറെ വീട്ടിൽ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ജോലിയിൽ പ്രവേശിച്ച ആദ്യദിവസം തന്നെയാണ് ഡോക്ടർക്കെതിരെ ഇത്തരമൊരു ആരോപണം ഉയർന്നത്. ഡോക്ടറെ ആശുപത്രിയിൽനിന്നും പിരിച്ചുവിട്ടതായും ക്വാറന്റീൻ കാലാവധി തീരുന്നതോടെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.