തിരുവനന്തപുരം : കോവിഡ് രോഗികളുടെയും സമ്പര്‍ക്കരോഗികളുടെയും എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്തി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്‍. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കൊല്ലം എന്നി ജില്ലകളിലാണ് ഇന്ന് കോവിഡ് രോ?ഗികളുടെ എണ്ണം ആയിരം കടന്നത്.
നിലവില്‍ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 978 ആയി ഉയര്‍ന്നു. അതേസമയം ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.