തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
സെപ്റ്റംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കൽ സ്വദേശി നെൽസൺ (89), എറണാകുളം പോക്കണംമുറിപ്പറമ്ബ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബർ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരൻ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാൻ (80), കണ്ണൂർ തിരുവാണി ടെമ്പിൾ സ്വദേശിനി വി. രമ (54), സെപ്റ്റംബർ 4ന് മരണമടഞ്ഞ തൃശൂർ ചെങ്ങള്ളൂർ സ്വദേശി ബാഹുലേയൻ (57), എറണാകുളം സ്വദേശി സതീഷ്കുമാർ ഗുപ്ത (71), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂർ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരൻ (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂർ കണ്ണപുരം സ്വദേശി മുനീർ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്.