സൗദി: സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ച് 26 പേർ കൂടി മരിച്ചു. രാജ്യത്ത് ഇന്ന് 612 പേർ കൂടി കോവിഡ് മുക്തരായി. പുതുതായി 492 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 335,097 പോസിറ്റീവ് കേസുകളിൽ 319746 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4794 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10557 പേരാണ്. അതിൽ 993 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.4 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. റിയാദ് 5, ജിദ്ദ 3, മക്ക 2, മദീന 1, ഹുഫൂഫ് 2, മുബറസ് 1, ബുറൈദ 1, അബഹ 5, ഹഫർ അൽബാത്വിൻ 1, നജ്റാൻ 2, റിജാൽ അൽമ 1, അയൂൺ 1, അഹദ് മസറ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണങ്ങൾ സംഭവിച്ചത്.