ആലപ്പുഴ: കോവിഡ് 19 വൈറസ് എന്ന മഹാമാരി ബാധിച്ച് ഇന്ന് ആലപ്പുഴയില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജൂണ്‍ രണ്ടിന് സൗദിയില്‍നിന്ന് എത്തി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന 47 വയസ്സുള്ള ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍കുട്ടി ആണ് മരിച്ചത്.
അതേസമയം 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 10 പേര് വിദേശത്തുനിന്നും നാല് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണ്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 14 കായംകുളം സ്വദേശികള്‍,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മല്‍സ്യ കച്ചവടക്കാരനായ കുറത്തികാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കുറത്തികാട് സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്.