കൊച്ചി: കോവിഡ് ബാധിച്ച് ജില്ലയിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാൻസർ ബാധിതനായ കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാൻസർ ബാധിതനായിരുന്ന ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കീമോതെറാപ്പി അടക്കമുള്ള ചികിൽസയിലായിരുന്നു.
കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. High grade lymphoma with marrow infiltration എന്ന അവസ്ഥയിലായിരുന്നു ബഷീർ എന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.