മസ്‌കറ്റ്: കോവിഡ് 19 വൈറസ് രോഗ ബാധ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒമാനിലും പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു.
ഇന്ന് 2164 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 58179 ആയി ഉയര്‍ന്നിരിക്കുന്നു. പുതിയ രോഗികളില്‍ 1572 പേരും സ്വദേശികളാണ്. ഇതില്‍ 592 പേര്‍ പ്രവാസികളാണ്.
6173 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ 1159 പേര്‍ക്ക് കൂടി രോഗം ഭേദമായിരിക്കുന്നു. നിലിവില്‍ ഇതോടെ രാജ്യത്ത് കൊവിഡ്മുക്തരായവരുടെ എണ്ണം 37257ലെത്തിയിരിക്കുകയാണ്. നിലവില്‍ 20922 പേരാണ് അസുഖബാധിതരായിട്ടുള്ളത്. കോവിഡ് ബാധിച്ച രണ്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 259 ആയി ഉയര്‍ന്നിരിക്കുന്നു.