ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് 19 വൈറസ് ബാധ 24 മണിക്കൂറിനിടെ പുതിയതായി 2,469 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 25,839 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ ഇന്ന് 87 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 842 ആയി ഉയര്‍ന്നു.
ബെംഗളൂരുവില്‍ ഇന്ന് 1,267പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കായി മാറി ഇത്. അതേസമയം മൈസൂരുവില്‍ ഇന്ന് 125പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.