കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 501 ആയി ഉയർന്നു. 508 പേർക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 76,205 ആയി വർധിച്ചു.
അതേസമയം ഇന്ന് 616 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 68,135 ആയി വർധിച്ചു. ആകെ 7,569 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 117 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,863 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,58,800 ആയി.