കോവിഡ് 19 തൊഴിലുറപ്പ് പദ്ധതി; പണം വീടുകളിലെത്തിക്കും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് തങ്ങളുടെ ആധാർ നമ്പരുമായി ബന്ധിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിലെ പണം പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ്മാൻ/പോസ്റ്റ് വുമൺ മുഖേന വീടുകളിൽ നേരിട്ടെത്തിക്കുമെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. ബ്രേക്ക് ദ ചെയിൻ കാമ്പയിൻ നിബന്ധനകൾ പാലിച്ച് ബയോമെട്രിക് സംവിധാനം മുഖേന ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തി പദ്ധതി നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് ബാങ്കിലോ എ ടി എം ലോ പോകാതെ തങ്ങളുടെ ആധാർ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിൽ നിന്നും തുക സ്ഥലത്തെ പോസ്റ്റ്മാൻ/പോസ്റ്റ് വമുൺ മുഖേന പിൻവലിക്കുന്ന സേവനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ഇതിലൂടെ ബാങ്കിങ് ആവശ്യങ്ങൾക്കായുള്ള യാത്രകൾ ഒഴിവാക്കാമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *