കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരെ അതിർത്തിയിൽ തടയുമെന്നും ഇവരെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നും ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യാതെ എത്തുന്നവരെ തിരിച്ചറിയാനും അവർക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ ഒരുക്കുന്നതിനും പരിമിതികൾ ഉണ്ടെന്നും അന്യദേശത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കലക് ടർ പറഞ്ഞു.