ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് 19 വൈറസ് ബാധ പുതിയതായി 28,498 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 9,06,752 ആയി വര്‍ധിച്ചു. കഴിഞ്ഞദിവസം 553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 23,727 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 3,11,565 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതേസമയം 5,71,460 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ജൂലൈ 13 വരെ 1,20,92,503 സാമ്പിളുകളാണ് പരിശോധിച്ചത്. 2,86,247 സാമ്പിളുകള്‍ ഞായറാഴ്ച പരിശോധിച്ചു.