കോവിഡ് 19 രോഗ വ്യാപനം: വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകള്‍ അടച്ചിടുവാന്‍ തീരുമാനം


കോട്ടയം: കോവിഡ് 19 വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കത്ത് കടകള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടുവാന്‍ തീരുമാനം. വ്യാപാരികള്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

ജില്ലയില്‍ നിലവില്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. എന്നാല്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശിചിത സമയത്തേക്ക് മാത്രം തുറക്കുവാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *