കോവിഡ് 19; ലോകത്ത് രോഗികളുടെ എണ്ണം രണ്ടര കോടിയിലേക്ക് കടന്നു

അമേരിക്ക: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് കടന്നു. ഇതുവരെ 24,897,280 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 840,633 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 17,285,907 പേർ രോഗമുക്തി നേടി. രോഗവ്യാപനം രൂക്ഷമായ അമേരിക്കയിൽ ആകെ രോഗികളുടെ എണ്ണം 61 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 60,96,235 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,85,901 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്.

ബ്രസീലിൽ ആകെ രോഗബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു. 38,12,605 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 1,19,594 പേർക്കാണ് കോറോണയെ തുടർന്ന് ബ്രസീലിൽ ഇതുവരെ ജീവൻ നഷ്ടമായത്. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 33,87,501 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 61,529 പേരാണ് രോഗം ബാധിച്ചു മരിച്ചത്.കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതായി. ഇന്ത്യയിൽ ഇതുവരെ 62635 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. മെക്‌സിക്കോയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത്തിയഞ്ച് ലക്ഷത്തോടടുക്കുകയാണ്. വ്യാഴാഴ്ച 77,266 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1066 മരണവും റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *