തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് ബാധമൂലം എട്ട് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പേരിശേരി സ്വദേശി രവീന്ദ്രനാഥ് (43) ആണ് പുതിയതായി ഇന്ന് കോവിഡ് ബാധിച്ച്
മരിച്ചത്. ടൂ വീലർ വർക്ക്ഷോപ്പ് നടത്തിവന്നിരുന്ന രവീന്ദ്രനാഥ് പന്തളം എടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ മാസം 29നാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സർക്കാർ രേഖകൾ പ്രകാരം ഇന്ന് 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കർ (60), തിരുവനന്തപുരം കലയ്ക്കോട് സ്വദേശി ഓമനക്കുട്ടൻ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സിൽവാമ്മ (80), ആഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂർ സ്വദേശിനി നബീസ ബീരാൻ (75), ആഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോർജ് (60), ആഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദൻ (57), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രൻ നായർ (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 305 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.