തിരുവനന്തപുരം: കോവിഡ് 19 വൈറസ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ കൊടകര (കണ്ടൈൻമെന്റ് സോൺ 2 (സബ് വാർഡ്) 14 ), വരവൂർ (6), കയ്പമംഗലം (സബ് വാർഡ് 17), വെള്ളാങ്ങല്ലൂർ (സബ് വാർഡ് 12, 13, 14, 15), എളവള്ളി (സബ് വാർഡ് 13), ദേശമംഗലം (8, 9), പാലക്കാട് ജില്ലയിലെ അകത്തേത്തറ (10), അഗളി (10, 12), പട്ടാഞ്ചേരി (7), തച്ചമ്പാറ (11), വണ്ടന്നൂർ (6), കോഴിക്കോട് ജില്ലയിലെ കൂത്താളി (3), കിഴക്കോത്ത് (സബ് വാർഡ് 13), കട്ടിപ്പാറ (11), കോടഞ്ചേരി (2),കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാർഡ് 8), മൺട്രോതുരുത്ത് (1), എഴുകോൺ (4), മേലില (6), കോട്ടയം ജില്ലയിലെ വിജയപുരം (11), പൂഞ്ഞാർ തെക്കേക്കര (1), കരൂർ (10), എറണാകുളം ജില്ലയിലെ മണീദ് (സബ് വാർഡ് 5), മുണ്ടക്കുഴ (സബ് വാർഡ് 10), തിരുവനന്തപുരം ജില്ലയിലെ കരകുളം (18, 19), ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സബ് വാർഡ് (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കിടങ്ങൂർ (വാർഡ് 2, 15), അയർക്കുന്നം (7), കൂട്ടിക്കൽ (1), തൃശൂർ ജില്ലയിലെ പടിയൂർ (1), കടങ്ങോട് (12), തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (7, 8, 9), കോഴിക്കോട് ജില്ലയിലെ മരുതൂംകര (6), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാർഡ് 15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 575 ഹോട്ട് സ്പോട്ടുകളാണുള്ളത്.