റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് 42 പേര്‍ മരിച്ചു. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 2,223 ആയി ഉയര്‍ന്നു.
റിയാദ് 12, ജിദ്ദ 9, മക്ക മൂന്ന്, ഹുഫൂഫ് 4, ത്വാഇഫ് 6, മദീന, ഖോബാര്‍, അബഹ, സബ്‌യ , അബൂഅരീഷ് എന്നിവിടങ്ങളില്‍ ഒന്നും, തബൂക്കില്‍ മൂന്നും ആണ് പുതുതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2,779 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 2,32,259 ആയി ഉയര്‍ന്നിരിക്കുകയാണ് രോഗ ബാധ.