കോവിഡ് 19 ഹാര്‍ബര്‍ നിയന്ത്രിക്കാന്‍ എന്‍ സി സി കേഡറ്റുകള്‍

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പോര്‍ട്ട് കൊല്ലം മത്സ്യബന്ധന തുറമുഖ നിയന്ത്രണം എന്‍ സി സി കേഡറ്റുകളായിരിക്കും നടത്തുക.  ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് ചെയ്തുവന്ന ചുമതലകള്‍ എന്‍ സി സി കേഡറ്റുകളെ ഏല്‍പ്പിച്ചത്. സാമൂഹ്യ അകലപാലനം ഉറപ്പാക്കല്‍, പാസ് പരിശോധന, ബോധവത്കരണം തുടങ്ങിയ ചുമതലകളാണ് ഇവര്‍ നിര്‍വഹിക്കുന്നത്.
കൊല്ലം ഗ്രൂപ്പ് എന്‍ സി സി കേഡറിലെ അംഗങ്ങളെയാണ് ചുമതല ഏല്‍പ്പിച്ചത്. ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അജിത് റാണ, ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ സുഗതോ സെന്‍, കമാന്‍ഡര്‍ ഓഫീസര്‍ കേണല്‍ എം സി ശര്‍മ, എ ഒ മേജര്‍ മുന്നി പങ്കജ്, എ എന്‍ ഒ ഡോ ക്യാപ്റ്റന്‍ വല്‍സല ചന്ദ്രന്‍, കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എ പ്രതീപ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചുമതല നിര്‍വഹണം. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയുളള ഹാര്‍ബറിന്റെ പ്രവര്‍ത്തന സമയത്ത് മൂന്ന് ഷിഫ്റ്റുകളിലായാണ് എന്‍ സി സി കേഡറ്റുകള്‍ ചുമതല നിര്‍വഹിക്കുന്നത്. എന്‍ സി സി കേഡറ്റുകളുടെ സേവനം മെയ് 17 വരെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *