ആലപ്പുഴ:നിലവിലെ ക്വാറന്റൈൻ കേന്ദ്രത്തിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് തോന്നുന്നുവെങ്കിൽ, അത്തരക്കാർക്ക് പണം നൽകി താമസിക്കാൻ സൗകര്യമുള്ളതായി ജില്ല ഭരണകൂടം അറിയിച്ചു. കെ.ടി.ഡി.സിയുടെ പണമടച്ചുള്ള ക്വാറന്റൈൻ സെന്ററായ റിപ്പിൾ ലാൻഡിലാണ് ഇതിന് സൗകര്യമുള്ളത്. സൗകര്യത്തിനായി കെടിഡിസി നിശ്ചയിച്ച നിരക്ക് എല്ലാമുൾപ്പടെ 1500 രൂപയാണ്.
കെടിഡിസി നിശ്ചയിക്കുന്ന നിരക്കിൽ പണം നൽകി താമസിക്കാവുന്ന കൂടുതൽ ക്വാറൻറൈൻ സംവിധാനങ്ങൾ ടൂറിസം വകുപ്പ് തയ്യാറാക്കുന്നുണ്ട്.വീട്ടിൽ നിന്ന് മരുന്നുകൾ, ബെഡ് ഷീറ്റുകൾ എന്നിവ കൊണ്ടുവരുന്നതിന് ഒറ്റത്തവണ മാത്രം അനുവദിക്കും. പക്ഷേ അത് വിതരണം ചെയ്യുന്നവരുമായി യാതൊരു ഇടപെടലും പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സന്ദർശകരെ അനുവദിക്കില്ല.
കോവിഡ് കെയർ സെന്ററുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾക്ക് കൺട്രോൾ റൂം നമ്പർ-04772251801