ചൈന: ദക്ഷിണകിഴക്കൻ ചൈനയിലെ ചോന്ഗ്ക്വിൻ മുനിസിപ്പാലിറ്റിയിൽ നടക്കുന്ന കൽക്കരി ഖനിയിൽ വാതക ചോർച്ച നടന്നു. ഇന്ന് പുലർച്ചെ 12: 30 ഓടെ നടന്ന അപകടത്തിൽ കൽക്കരി ഖനിയിൽ മാരക വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ച് 16 പേർ മരിച്ചതായാണ് റിപ്പോർട്ട്.
സംഭവ സമയം 17 ഖനി തൊഴിലാളികൾ ഭൂമിക്കടിയിൽ ഉണ്ടായിരുന്നു. അതിൽ ഒരാൾ രക്ഷപ്പെട്ടു. ബാക്കിയുള്ള 16 പേർ ഭുമിക്കടിയിൽ അകപ്പെടുകയായിരുന്നു. അതിൽ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അയാളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഖനിയിൽ കാർബൺ മോണോക്സൈഡിന്റെ അളവ് കൂടുതലുള്ളതായി കണ്ടെത്തി.