ഗിരിധർ അരാമനെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു. കാബിനറ്റ് സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. മന്ത്രാലയത്തിലെ ജെടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എപി കേഡറിലെ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഗതാഗത, ദേശീയപാത മേഖലയെന്ന് അരമനെ അഭിപ്രായപ്പെട്ടു. .