ഗർഭിണികളായ 56 പ്രവാസി നഴ്സുമാരെ നാട്ടിലെത്തിക്കാൻ സുപ്രിംകോടതിയിൽ ഹർജി

ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ നഴ്സുമാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. അമ്പത്തിയാറ് ഇന്ത്യൻ നഴ്‌സുമാരാണ് സൗദിയിലും കുവൈറ്റിലുമായി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 55 പേരും മലയാളികളാണ്. ഇവരെല്ലാവരും സൗദി അറേബ്യയിലാണുള്ളത്. കുവൈറ്റിൽ ഒരു നഴ്‌സും കുടുങ്ങിക്കിടപ്പുണ്ട്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്.
ഗർഭിണികളായതിനാൽ അടിയന്തര പ്രാധാന്യമുള്ള പട്ടികയിൽ ഇടം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, വന്ദേ ഭാരതം ദൗത്യത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്ന് യുഎൻഐ പരാതി ഉന്നയിച്ചു.

എയർലൈൻ നയപ്രകാരം 36 ആഴ്ചയ്ക്ക് ശേഷം ഗർഭിണികൾക്ക് വിമാനയാത്ര നടത്താൻ അനുമതി ലഭിക്കില്ല. അതിനാൽ, എത്രയും വേഗം 56 നഴ്സുമാരെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി സുപ്രിംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *