കൊച്ചി: ഒടുവിൽ അതും സംഭവിച്ചു. ചരിത്രം കുറിച്ച് യുദ്ധമുഖത്ത് നാവികസേന തലപ്പത്ത് ഇനി പെൺതേരോട്ടം അരങ്ങ്കുറിക്കുന്നു. യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പറത്താൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥർ കൊച്ചി നാവിക സേന ഒബ്സർവേർസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി. ചരിത്രത്തിലാദ്യമായാണ് വനിത നാവികസേന ഉദ്യോഗസ്ഥർ യുദ്ധക്കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്നത്.
സബ് ലഫ് കുമുദിനി ത്യാഗിയും റിതി സിങ്ങും. നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റർ ഇറക്കാനും പറന്നുയരാനുമുള്ള ദുഷ്കര ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ഉദ്യോഗസ്ഥർ. 60 മണിക്കൂർ ഒറ്റയ്ക്ക് ഹെലികോപ്റ്റർ പറത്തിയാണ് ഇരുവരും നേട്ടം കൈവരിച്ചത്. ബിടെക്ക് പൂർത്തിയാക്കിയ രണ്ട് പേരും 2018ലാണ് നാവികസേനയിൽ ചേർന്നത്. കൂടുതൽ വനിത ഉദ്യോഗസ്ഥരെ യുദ്ധക്കപ്പലുകളിൽ വിന്യസിക്കുന്നതിന്റെ തുടക്കമാണിത്. മലയാളിയായ ക്രീഷ്മയും അഫ്നനുമാണ് ദീർഘദൂര വിമാനങ്ങൾ പറത്താൻ തിരഞ്ഞെടുക്കപ്പെട്ട വനിത ഉദ്യോഗസ്ഥർ.