ലണ്ടൻ: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ വീണ്ടും ഇന്ത്യയിലേക്ക് വവരാനൊരുങ്ങുന്നതായി സൂചന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്രക്കൊരുങ്ങുന്നത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അടുത്തമാസം 13 നാണ് അദ്ദേഹം ഇന്ത്യയിലെത്തും എന്നാണ് വിവരം. എഴുപതുവയസുളള ചാൾസിന്റെ പത്താമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. സുസ്ഥിര വിപണി, കാലാവസ്ഥ വ്യതിയാനം, സാമൂഹ്യ സാമ്പത്തികം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം അധികൃതരുമായി ചർച്ച നടത്തും.കഴിഞ്ഞ തവണ ഭാര്യ കാമില്ലയുമൊത്താണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.സന്ദർശനത്തിന്റെ വിശദാംശങ്ങൾ പിന്നാലെ പുറത്ത് വിടുമെന്ന് കൊട്ടാരം വൃത്തങ്ങളിൽ നിന്ന് അറിയുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറിയ ശേഷം ഇന്ത്യയുമായി വാണിജ്യ കരാർ ഉണ്ടാക്കാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് അനൗദ്യോതീക വിവരം.