തിരുവനന്തപുരം :ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിയായ അഴിമതി കേസിൽ രേഖകൾ ഹാജരാക്കാൻ വിജിലൻസ് പ്രത്യേക കോടതി നിർദേശം .
ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിയായ കെഎംഎംഎൽ അഴിമതിക്കേസിലെ രേഖകൾ ഹാജരാക്കാനാണ് കോടതി നിർദ്ദേശം നൽകിയത്.. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വിജിലൻസ് അന്വേഷണ സംഘം ടോം ജോസിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ആക്ഷേപത്തിൽ വാദം നടക്കുന്നതിനിടയിലാണ് കോടതി നിർദ്ദേശം.അന്തിമ റിപ്പോർട്ടിൽ സമർപ്പിക്കാത്ത രേഖകൾ സമർപ്പിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചെങ്കിലും എല്ലാ രേഖകളും ഹാജരാക്കിയിരുന്നില്ല. ഇതേ തുടർന്ന് കോടതി വീണ്ടും നിർദ്ദേശം നൽകുകയായിരുന്നു. കെഎംഎംഎൽ എംഡി ആയിരിക്കെ ടോം ജോസ് 250 മെട്രിക് ടൺ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടപ്പെടുത്തി എന്നാണ് കേസ്.