ചെടികളുടെ വേര് പെട്ടെന്ന് വളരാൻ

വേരുപടലത്തിന്റെ വളർച്ച ചെടിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നു. വേരുകൾ പെട്ടെന്നു വളരാനുള്ള ചില പൊടിക്കൈകൾ പരീക്ഷിച്ചുനോക്കാം…

മണ്ണ് നല്ലതുപോലെ ഇളക്കി പൊടിയാക്കണം. വേരിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്നതരത്തിൽ കല്ലും മൺകട്ടയുമൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. ശേഷം ശരിയായ രീതിയിൽ അടിവളം ചേർത്തുകൊടുക്കുക.
തെങ്ങിനാണെങ്കിൽ ചെത്തി തടമെടുത്ത് വളപ്രയോഗത്തിന് ശേഷം അതിന്റെ മുരട്ടിൽ മൂടൊന്നിന് രണ്ടുകിലോ വീതം ഉപ്പ് വിതറുക. കളകൾ യഥാസമയം പറിച്ചു മാറ്റുക.

ചെടിയുടെ മുരട്ടിൽ എല്ലായിപ്പോഴും ജൈവവസ്തുക്കൾക്കൊണ്ട് പുതയിടുക. ജല ലഭ്യത ഉറപ്പുവരുത്തുക. കുറഞ്ഞ ഈർപ്പം എല്ലായിപ്പോഴും ചെടികൾക്ക് ചുവട്ടിൽ നല്ലതാണ്. മേൽവളം ചേർക്കുന്ന സമയങ്ങളിൽ തടം നന്നായി ഇളക്കിയതിന് ശേഷം ചേർക്കാൻ മറക്കരുത്.

ചേന, ചേമ്പ് പോലെയുള്ള കിഴങ്ങു വർഗങ്ങളുടെ വേര് വേഗം പടർത്താൻ പുതയിട്ട് മണ്ണ് കൂട്ടുന്നതിന് മുമ്പ് ഓരോ കൂനയ്ക്കും 50 ഗ്രാം വീതം ഉപ്പ് വിതറിനൽകാം. ജൈവവളങ്ങളുടെ കൂടെ മൈക്കോറൈസ എന്ന മാത്രകുമിൾ ചേർത്താൽ വേര് പിടുത്തം പെട്ടെന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *