ജമ്മു കശ്മീർ: സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രി വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്.
രണ്ടു ഭീകരരിൽ ഒരാളെ ജമ്മു കശ്മീർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്കർ ഇ ത്വയിബ കമാൻഡർ നസീറുദ്ദീൻ ലോണാണ് ഒരാൾ. ഇരുവരും ഏപ്രിൽ 18 ന് സോപോറിൽ മൂന്നു സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിൽ പങ്കെടുത്തിരുന്നു. മെയ് നാലിന് ഹന്ദ്വാരയിൽ നടന്ന ഭീകരാക്രമണത്തിലും ഇവരുടെ കൈകളുണ്ടായിരുന്നു.