ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ കീഴാറ്റൂര്‍, ആലിപ്പറമ്പ്, ചുങ്കത്തറ, അമരമ്പലം, മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്ലസ്ടുവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിലെ ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ(മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 18ന് വൈകീട്ട് അഞ്ചിനകം dmoesttmlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 – 2737857, 0483-2736241.