കോവിഡ് 19നെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന സഹകരണ യൂണിയന്റെ 2020 ലെ ജെ.ഡി.സി പരീക്ഷകൾ ജൂൺ രണ്ട് മുതൽ പത്തുവരെ നടക്കും.
ഞായർ ഒഴികെയുളള എട്ട് ദിവസങ്ങളിൽ നടക്കുന്ന പരീക്ഷ പൂർണ്ണമായും സർക്കാർ നിയന്ത്രണങ്ങൾക്കും, മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും. സാമൂഹ്യ അകലം പാലിച്ചും, വിദ്യാർത്ഥികൾ മാസ്‌ക്ക് ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക.