അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ സ്വത്ത് വിവരം സംബന്ധിച്ച് അമേരിക്കൻ സുപ്രീം കോടതിയിൽ അടുത്ത ആഴ്ച വിധി പറയും. സ്വകാര്യ സ്വത്തു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് വിസമ്മതിച്ചിരുന്നു. അമേരിക്കൻ കോൺഗ്രസിലെ രണ്ട് കമ്മിറ്റികളാണ് ട്രംപിന്റെ നികുതി രേഖകളും സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാവശ്യപ്പെട്ടത്. ട്രംപുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയ സ്റ്റോമി ഡാനിയൽ എന്ന സിനിമനടിയ്ക്കും പ്ലേബോയ് മോഡൽ കേരൻ മെക്ഡോഗലിനും പ്രസിഡന്റ് പണം കൈമാറിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ബാങ്കുകളിൽനിന്ന് രേഖകൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരം അന്വേഷണങ്ങളിൽനിന്നും പ്രസിഡന്റ് പദവി തനിക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും അതുകൊണ്ടുതന്നെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാനുള്ള അവകാശങ്ങൾ തനിക്ക് ഉണ്ടെന്നുമാണ്് ട്രംപിന്റെ വാദം.