ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് ചെയര്‍മാനായി കേരളാകോണ്‍ഗ്രസ് (എം) ഉന്നതാധികാര സമതി അംഗവും, എറണാകുളം ജില്ല പ്രസിഡന്റുമായ ബാബു ജോസഫ് സ്ഥാനമേറ്റു. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 2011 – 2015 കാലഘട്ടത്തില്‍ കേരള സംസ്ഥാന ലോട്ടറി വെല്െഫെയര് ബോര്‍ഡ് ചെയര്‍മാനായിരുന്ന സമയത്താണ് കാരുണ്യ പദ്ധതി സംസ്ഥാനത്തു നടപ്പാക്കിയത്. 1991 ലെ പ്രഥമ ജില്ല കൗണ്‍സിലര്‍, ജില്ല പഞ്ചായത്ത് വികസനകാര്യ ചെയര്മാന്, ആസൂത്രണ സമിതി അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.