ട്രാൻസ്ജെൻഡറുകളുടെ റേഷൻ പരാതി പരിഹരിക്കണം:ഹൈക്കോടതി

ട്രാൻസ് ജെൻഡറുകൾക്ക് റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എ ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശിച്ചത്. പാലക്കാട് ഒരു ട്രാൻസ്ജെൻഡറിന് റേഷൻ ലഭിച്ചില്ലെന്ന പരാതിയിലാണ് ഉത്തരവ്.

റേഷൻ കാർഡ് ഇല്ലാത്തവർക്കുപോലും സർക്കാർ റേഷൻ നൽകുന്നുണ്ടെന്നും ഈ കേസിൽ പാലക്കാട് ജില്ലാ സപ്ലൈ ഓഫീസറെ സമീപിച്ചാൽ നടപടി ഉണ്ടാകുമെന്നും അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തന്പാൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *