കൊച്ചി: മഹാരാജാസ് കോളേജിൽ ട്രാൻസ് വുമൺ വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കോളേജ് സൂപ്രണ്ടിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി.വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ ആയിരുന്നു സംഭവം. കോളേജിൽവച്ച് ട്രാൻസ് വുമൺ വിദ്യാർഥിനിയോട് സൂപ്രണ്ട് മോശമായി പെരുമാറിഎന്നാണ് കേസ് അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി നോക്കുകയും ചെയ്തുവെന്ന് കാണിച്ച് കോളേജ് വിദ്യാർഥി യൂണിയനിലും, കോളേജ് പ്രിൻസിപ്പലിനും പരാതി നൽകി. തുടർന്ന് പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്ന് സെൻട്രൽ പൊലീസ് സൂപ്രണ്ടിനെതിരെ കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനിയിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു