ആലപ്പുഴ : കോവിഡ് 19 പരിശോധന സുരക്ഷിതമാക്കുക , ദ്രുതഗതിയില്‍ സാമ്പിളുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ട്രേസിന്റെ (ടെസ്റ്റ് ആന്‍ഡ് റെസ്‌പോണ്‍സ് ഓട്ടോമൊബൈല്‍ ഫോര്‍ കോവിഡ് 19 എമര്‍ജന്‍സി ) ആദ്യ യൂണിറ്റ് വാഹനം ഇന്ന് വൈകിട്ട് നാലിന് ആലപ്പുഴ കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്തു രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈയ്മാറും
കോവിഡ് 19 സാമ്പിള്‍ ശേഖരണത്തിനും ക്ലിനിക്കല്‍ പരിശോധനയ്ക്കും സര്‍വ്വ സജ്ജമായ വാഹനത്തിലൂടെ, സാധാരണ സാമ്പിള്‍ പരിശോധനയെ അപേക്ഷിച്ച് രോഗികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് സാമ്പിള്‍ ശേഖരണത്തിനും പരിശോധനയ്ക്കും കഴിയും.