ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രിമുതല്‍

ആലപ്പുഴ: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം നടപ്പാക്കുക.

ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫിഷറീസ് ജില്ലാ ഓഫീസില്‍ തുടങ്ങിയ കണ്‍ട്രോള്‍ റൂമിലേക്ക് 04772251103 എന്ന നമ്പറില്‍ വിളിക്കാം. അപകട വിവരങ്ങള്‍ ഇവിടെ അറിയിക്കാവുന്നതാണ്. നിരോധന വേളയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പെട്രോളിനുമായി ജില്ലയില്‍ രണ്ട് സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുവാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച 6 മത്സ്യത്തൊഴിലാളി യുവാക്കളെ കടല്‍ രക്ഷാസേന അംഗങ്ങളായി രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ നിയോഗിക്കും. വാടകയ്‌ക്കെടുക്കുന്ന ബോട്ടുകള്‍ അഴീക്കല്‍, ചെല്ലാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.

ട്രോളിങ് നിരോധമുള്ള സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് കേരളതീരം വിട്ടു പോകുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബങ്കുകള്‍ പൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കും

Leave a Reply

Your email address will not be published. Required fields are marked *