മകനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കണ്ണൂർ തയ്യിൽ കൊലപാതകകേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കൊലനടത്തിയ അമ്മ ശരണ്യയും ഇതിന് പ്രേരണ നൽകിയ കാമുകൻ നിധിനുമാണ്് പ്രതികൾ. കുഞ്ഞിനെ ശരണ്യ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്ന ധാരാളം ശ്‌സ്ത്രീയമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡിെൈവസ്പി പി പി സദാനന്ദൻ അറിയിച്ചിരുന്നു. പരമാവധി തെളിവുകൾ ശേഖരിച്ചതിനുശേഷമാണ് അന്വേഷമം പൂർത്തിയാക്കിയത്.
2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിപ്പിച്ച ദാരുണ കൊലപാതകം നടന്നത്. അച്ഛനൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കടൽഭിത്തിയിൽ വലിച്ചെറിഞ്ഞാണ് ശരണ്യം കൊലപാതകം നടത്തിയത്. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതും ചോദ്യം ചെയ്യലിനിടെ വന്ന കാമുകന്റെ ഫോൺകോളുകളുമാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കിയത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കണ്ണൂർ സിറ്റി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.