തിരുവനന്തപുരം: ഐ എ എസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ തലശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരെ കേസെടുത്തത് അന്വേഷണം നടത്താൻ വിജിലൻസ് സർക്കാറിന് ശുപാർശ നൽകിയേക്കും. ആസിഫ് ഹാജരാക്കിയ രേഖകൾ പലതും തെറ്റാണെന്ന് കണ്ടെത്തിയസാഹചര്യത്തിലാണ് നടപടി. സംവരണ ആനുകല്യം വഴി ഐ എ എസ് ലഭിക്കാൻ ആസിഫ് കെ യൂസഫ് വരുമാനം കുറച്ചു കാണിച്ചുള്ള സർട്ടിഫിക്കറ്റ് യു പി എസ് സിക്ക് നൽകിയെന്നാതാണ് പരാതിക്കിടയാക്കിയത്. ക്രീമിലയർ ഇതര വിഭാഗത്തിൻറെ ആനുകൂല്യം ലഭിക്കാനാണ് തെറ്റായ റിപ്പോർട്ട് നൽകിയതെന്ന് എറണാകുളം ജില്ലാ കളക്ടർ നേരത്തെ കണ്ടത്തിയിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് വിജിലൻസിൻറെ റിപ്പോർട്ടെന്നാണ് വിവരം. എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയതായി സൂചനയുണ്ട്. ആദായനികുതി അടക്കുന്നത് മറച്ചുവച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥിയെന്ന് തെളിക്കാൻ ക്രീമിലെയർ ഇതരവിഭാഗത്തിൽപ്പെടുന്ന സർട്ടിഫിക്കറ്റാണ് ആസിഫ് യുപിഎസ്സിക്ക് നൽകിയത്. ഇതുനസരിച്ചായിരുന്നു ആസിഫിന് കേരള കേഡറിൽ ഐഎഎസ് ലഭിച്ചത്. 2015ൽ ആസിഫ് സിവിൽ സർവ്വീസ് പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന് 1.8 ലക്ഷം വരുമാനം മാത്രമാണ് ഉള്ളതെന്ന കണയന്നൂർ തഹസിൽദാറുടെ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. കേന്ദ്രസർക്കാരിൻറെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ ആസിഫ് നൽകിയിയ സർട്ടിഫിക്കറ്റ് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു്. ആസിഫിൻറെ കുടുംബം ആദായ നികുതിയടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോൾ കുടുംബത്തിൻറെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2015ൽ കണയന്നൂർ തഹസിൽദാർ നൽയിട്ടുള്ള രേഖകൾ വസ്തുതകൾക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴത്തെ തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ടും ആദായനികുതി രേഖകളും ഉൾപ്പെടുത്തിയാണ് കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആസിഫിനെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ച പരാതിക്കാൻ തന്നെ വിജിലൻസിനെയും സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസും പ്രാഥമിക പരിശോധന ആരംഭിച്ചത്.