താനൂർ ഹാർബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വാഡ് താനൂർ ഹാർബറിൽ പരിശോധന നടത്തി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മത്സ്യങ്ങൾ വിൽപ്പനക്കെത്തിക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന.
വിൽപ്പന നടത്തുന്ന മത്സ്യങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉദ്യോഗസ്ഥർ പരിശോധനയിലൂടെ ഉറപ്പുവരുത്തി. പരിശോധിച്ച മത്സ്യങ്ങളെല്ലാം ഗുണനിലവാരമുള്ളതാണെന്നും കൃത്രിമത്വമൊന്നും കണ്ടെത്താനായില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ
അരുൺകുമാർ, പ്രിയ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന. മത്സ്യങ്ങളിൽ മായം ചേർത്താൽ ശക്തമായ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *