തെരഞ്ഞെടുപ്പ് ഹർജി

തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് തർക്കങ്ങൾ ഹർജിയായി സമർ്പപിക്കണം. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിട്ടുണ്ടാകുന്ന തർക്കങ്ങൾ 1966 ലെ ഭരണഘടനാഭേദഗതിയിലൂടെ തെരഞ്ഞെടുപ്പു ഹർജികൾ സ്വീകിക്കാനും വിചാരണ ചെയ്യാനുമുള്ള അധികാരം ഹൈക്കോടതിക്ക് മാത്രമാണ്. ആക്ഷേപം ഉണ്ടാകുന്നപക്ഷം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്. പരാതിക്കാസ്പദമായ മണ്ഡലത്തിലെ ഏത് വോട്ടർക്കും തെരഞ്ഞെടുപ്പ് ഹർജി സമർപ്പിക്കാം.


ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഇി പറയുന്ന കാരണങ്ങളെ മുൻനിർത്തി തെരഞ്ഞെടുപ്പ് ഹർജി സമർപ്പിക്കാവുന്നതാണ്. ജയിച്ച സ്ഥാനാർത്ഥിയോ അദ്ദേഹത്തിന്റെ ഏജന്റുമാരോ തെരഞ്ഞെടുപ്പ് കുറ്റങ്ങളിൽ ഉൾപ്പെടുക തെരഞ്ഞെടുപ്പ് ദിവസം നിർദിഷ്ട യോഗ്യത ഇല്ലാത്ത ഒരാളെ ജയിച്ചതായി പ്രഖ്യാപിക്കുക. ജയിച്ച സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സമർ്പപിച്ചത് ക്രമവിരുദ്ധമായിട്ടായിരിക്കുക നിയമവിരുദ്ധമായി നാമനിർദ്ദേശപത്രിക നിരസിക്കപ്പെടുക. വോട്ട് സ്വീകരിച്ചതോ തിരസ്‌കരിച്ചതോ നിയമ വിരുദ്ധമായിട്ടായിരിക്കുക. ഭരണഘടനയിലേയോ ജനപ്രാതിനിധ്യ നിയമത്തിലേയോ ഉത്തരവുകൾ ലംഘിക്കപ്പെടുക ഇതിൽ ഏതെങ്കിലുമൊരു ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ, ജയിച്ച സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്.


തെരഞ്ഞെടുപ്പ് ഹർജിയിലെ ആരോപണങ്ങളെ സംബന്ധിച്ച്, സുപ്രീം കോടതി ചില മാർഗ്ഗനിർദ്ദേശങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോപിതമായ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കുറ്റങ്ങളുടെ നിർവചനമനുസരിച്ച് കൃത്യമായി തെളിയിക്കപ്പെടണം. ആരോപണങ്ങൾ സംശയരഹിതമായി തെളിയിക്കാൻ ഹർജിക്കാരന് ബാധ്യതയുണ്ട്. ജയിച്ച സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനുള്ള ഹർജിയിൽ , ജയിച്ച സ്ഥാനാർത്ഥി എതിർകക്ഷിയായിരിക്കുകയും വേണം. എതിർകക്ഷിയായി തെരഞ്ഞെടുപ്പ് ഹർജിയിൽ പേര് ചേർത്തിട്ടില്ലാത്ത ഏത് സ്ഥാനാർത്ഥിക്കും വിചാരണ തുടങ്ങി 14 ദിവസത്തിനകം കക്ഷിചേരാവുന്നതാണ് എന്ന് നിയമം അനുശാസിക്കുന്നു.


സിവിൽ വ്യവഹാര്തതിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണെങ്കിലും തെരഞ്ഞെടുപ്പ് ഹർജിയുടെ നടപടിക്രമത്തെപ്പറ്റി ജനപ്രാതിനിധ്യ നിയമം വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഒന്നിലധികം ഹർജികൾ ഉണ്ടെങ്കിൽ അവ ഒറ്റയ്‌ക്കോ കൂട്ടായോ വിചാരണ ചെയ്യാവുന്നതാണ്. വിചാരണ ആരംഭിച്ചുകഴിഞ്ഞാൽ അത് തുടർച്ചായി നടത്തണമെന്നും ഹർജി സമർപ്പിച്ച തീയതി മുതൽ ആറ് മാസത്തിനകം തീർപ്പ് കൽപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ഹൈക്കോടതിയുടെ അനുമതിയോടെ ഹർജി പിൻവലിക്കാം. ഹർജി പിൻവലിച്ച വിവരം ഔദ്യോഗിക ഗസറ്റിൽ പരസ്യപ്പെടുത്തേണ്ടതാണ്. ഹർജി പിൻവലിക്കാൻ ഹർജിയിലെ എല്ലാ കക്ഷികളുടേയും സമ്മതം വേണം.


ജയിച്ച സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും മറ്റൊരു സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നതിനുള്ള ഹർജിയിന്മേലുള്ള തീർപ്പ് സങ്കീർണ്ണമാണ്. മറ്റൊരു സ്ഥാനാർത്ഥി ജയിച്ചതായി പ്രഖ്യാപിക്കുന്നത് ജയിച്ച സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയതിനുശേഷമായിരിക്കണം. ഹർജിയിൽ കക്ഷിക്കാരല്ലാത്ത ആരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തുകയാണെങ്കിൽ കൂടുതൽ നടപടികൾ ആവശ്യമാണ്. കോടതിയുടെ അന്തിമ തീരുമാനം എത്രയും വേഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ട്. കൂടാതെ ലോകസഭാസ്പീക്കർ, രാജ്യസഭാ സ്പീക്കർ സംസ്ഥാന നിയമസഭാ സ്പീക്കർ എന്നിവരെയും അറിയിക്കേണ്ടതുണ്ട്.


ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണ്. ഹൈക്കോടതി വിധിക്കെതിരെ 30 ദിവസത്തിനകം അപ്പീൽ നൽകണം. ഹൈക്കോടതിയിൽനിന്നുതന്നെ സ്‌റ്റേ വാങ്ങാവുന്നതുമാണ്. സാധാരണ സിവിൽ നടപടിക്രമങ്ങൾ തന്നെയാണ് അപ്പീലിനും ബാധകമായിട്ടുള്ളത്. ജയിച്ച ഒരു സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ഏതെങ്കിലും കോടതിവിധിയിലൂടെ അസാധുവായി പ്രഖ്യാപിക്കപ്പെടുന്നതുകൊണ്ടുമാത്രം പ്രസ്തുത ഉത്തരവ് നിലവിൽവരുന്നതുവരെ, ആ സാമാജികൻ പങ്കെടുത്ത സഭാനടപടികൾക്ക് പ്രാബല്യം നഷ്ടപ്പെടില്ല. മാത്രവുമല്ല, ആ കാലയളവിൽ സഭാനടപടികളിൽ പങ്കെടുത്തതിന് പ്രസ്തുത അംഗത്തെ കുറ്റപ്പെടുത്താനുമാകില്ല.
അപ്പീലിന്മേൽ സുപ്രീം കോടതി അന്തിമമായ തീരുമാനം പ്രഖ്യാപിച്ചാലുടൻ തന്നെ രേഖാമൂലം ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളെ അറിയിച്ചിരിക്കണം. ഹൈക്കോടതിവിധിയുടെ കാര്യ്തതിലെന്നപോലെ , വിധിയുടെ വിശദാംശങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *