മുട്ടത്തോട് ജൈവവളമായി ഉപയോഗിക്കാറുണ്ടെങ്കിലും വിത്ത് മുളപ്പിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അധികമാരും ചിന്തിച്ചു കാണില്ല. മുട്ടത്തോട് ഉപയോഗശേഷം എറിഞ്ഞു കളയുകയോ പൊടിച്ച് ചെടിച്ചട്ടിയിൽ വിതറുകയോ ചെയ്യാറാണ് പതിവ്. എന്നാൽ ഇനി ഈ ആശയം ഒന്ന് പരീക്ഷിച്ചുനോക്കാവുന്നതാണ്.
മുട്ടത്തോടിൽ വിത്ത് മുളപ്പിക്കുന്നതിനായി മുട്ടത്തോട് വൃത്തിയാക്കി അതിൽ മണ്ണു നിറച്ച് അതിനുമുകളിൽ വിത്തുകൾ നിക്ഷേപിക്കാം. ഇത് അല്പം നനച്ച് സുരക്ഷിത സ്ഥാനങ്ങളിൽ വയ്ക്കുക. എല്ലാ ദിവസവും നനച്ചുകൊടുക്കണം. ദിവസങ്ങൾക്കുള്ളിൽ വിത്തിൽ നിന്നും ഇലകൾ വന്നാൽ തോട് പൊട്ടിക്കാതെതന്നെ മണ്ണിലോ ഗ്രോ ബാഗിലോ നടാം. നല്ലൊരു വളവുമായിരിക്കും. പൂർണമായും ജൈവ കാർഷിക രീതിയിലാണ് വിത്തുകൾ ഉൽപ്പാദിപ്പിക്കുന്നത്. മുട്ടത്തോടിൽ നിന്നും തന്നെ വിത്തുകൾക്ക് വളരാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ലഭിക്കുന്നു.