കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയക്കും. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ച ആറ് ഫോണുകളാണ് തിരുവനന്തപുരത്തേക്ക് അയക്കുക. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പ്രതിഭാഗം ഉയര്‍ത്തിയ വാദങ്ങളെ അംഗീകരിച്ച് കോടതിയുടെ ഉത്തരവ്. അതേസമയം, മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡിഷല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ തുറക്കില്ല. ഫോണുകള്‍ കോടതിയില്‍ തുറക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഫോണുകളില്‍ നടത്തിയിട്ടുള്ള ചാറ്റുകള്‍, കോള്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അന്വേഷണ സംഘം ശേഖരിക്കും.