തൃശൂര്‍ : കേരളത്തിന്റെ അതിജീവനത്തിന് തന്നാലായത് നല്കി കുട്ടികളും മാതൃകയായി. വാട്ട്സ് ആപ്പ് കൂട്ടായ്മായ കുട്ട്യോളും കൂട്ടരും ആണ് കുട്ടികളുടെ സമ്പാദ്യങ്ങള്‍ കൂട്ടിവച്ചുണ്ടാക്കിയ 12,000 രൂപ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് കൈമാറിയത്.
കൊരട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മായില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുളള 105 കുട്ടികളാണുളളത്. പാര്‍ത്ഥിവ്, അനഘ, പ്രണത എന്നീ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികമാരായ ശ്രീജ, വിധു, ജിഷ പ്രഫുല്‍ എന്നിവരോടൊപ്പം മന്ത്രിയുടെ പുതുക്കാട്ടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് സഹായധനം കൈമാറിയത്.